CricketFeatured

രണ്ടാം ദിവസം ഇന്ത്യ 460/9 എന്ന നിലയിൽ

Dhruvjurel

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബഹുഭൂരിഭാഗം മഴ കവര്‍ന്നപ്പോള്‍ സ്റ്റംപ്സിന്റെ സമയത്ത് ഇന്ത്യ 460/9 എന്ന നിലയിൽ. ഇന്ന് 288/2 എന്ന നിലയിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ദിവസ ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ ദേവ്ദത്ത് പടിക്കൽ 167 റൺസുമായി ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി.

ഋഷഭ് പന്ത് 39 റൺസും ധ്രുവ് ജുറേൽ 51 റൺസും നേടി ഇന്ത്യയെ മുന്നോട്ട് നയിച്ചു. മാനവ് സുഥാര്‍ 24 റൺസും നേടി. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാലും കേശാര നുവാന്ത 3 വിക്കറ്റും നേടി. മാനവ് സുഥാര്‍ – ധ്രുവ് ജുറേൽ കൂട്ടുകെട്ട് 55 റൺസ് കൂട്ടിചേര്‍ത്തത് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടുവാന്‍ സഹായിച്ചു.