ശ്രീനിധി ഡെക്കാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്

Newsroom

Picsart 23 05 05 13 17 00 492
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-2ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കി. പകുതിയോളം പത്ത് പേരുമായി കളിച്ചാരിയുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ഗോൾ പിറന്നിരുന്നില്ല. ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സ് താരം ബിജോയ് ചുവപ്പ് കാർഡും കണ്ടു.

കേരള ബ്ലാസ്റ്റേഴ്സ് 23 05 05 13 17 24 191

രണ്ടാം പകുതിയിൽ ആദ്യം അജ്സലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ശ്രീനിധി പെട്ടെന്ന് തന്നെ രണ്ടു ഗോളുകൾ അടിച്ച് 2-1ന് മുന്നിൽ എത്തി. പത്തു പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് പക്ഷെ അവിടെ പതറിയില്ല. തേജസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് സമനില നേടി. പിന്നീട് ഐമനിലൂടെ വിജയ ഗോളും ബ്ലാസ്റ്റേഴ്സ് നേടി. സ്കോർ 3-2. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ മെയ് 8ന് ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടും.