കിക്ക്സ്റ്റാർട്ട് എഫ് സി മലപ്പുറത്ത് സെലക്ഷൻ ട്രയൽസ് നടത്തുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം

Newsroom

Picsart 23 05 05 12 24 21 180
Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കിമായി സെലക്ഷൻ ട്രയൽസ് നടത്താൻ കിക്ക്സ്റ്റാർട്ട് ഫുട്ബോൾ ക്ലബ് ബെംഗളൂരു. ബെംഗളൂരുവിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ കിക്ക്സ്റ്റാർട് ഫുട്ബോൾ ക്ലബ്, മലപ്പുറത്ത് വേക്ക് അപ്പ് ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് അവരുടെ റെിഡൻഷ്യൽ അക്കാദമിയിൽ ആൺകുട്ടികഌകും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2023 മെയ് 6, 7 തീയതികളിൽ മലപ്പുറം എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ ആണ് ട്രയൽസ് നടക്കുക.

Picsart 23 05 05 12 24 44 979

അണ്ടർ 21, അണ്ടർ 18, അണ്ടർ 15, അണ്ടർ 13, അണ്ടർ 11, അണ്ടർ 9 എന്നീ വിഭാഗങ്ങൾക്ക് ആയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. ഈ രണ്ട് ദിവസത്തെ സെലക്ഷൻ ട്രയൽസിൽ ഫുട്ബോൾ താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനും അവസരം ലഭിക്കും.

വളർന്നു വരുന്ന ഫുട്ബോൾ കളിക്കാർക്ക് പരിശീലിക്കാൻ കിക്ക്സ്റ്റാർട് എഫ് സി അത്യാധുനിക റെസിഡൻഷ്യൽ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന നിലവാരമുള്ള ഫുട്ബോൾ പരിശീലനം നൽകുന്നതിന് ബെംഗളൂരുവിലെ പല പ്രമുഖ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്ലബ് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മികച്ച പ്രതിഭകൾക്ക് സ്കോളർഷിപ്പും ക്ലബ് നൽകുന്നുണ്ട്.

റെസിഡൻഷ്യൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് ബെംഗളൂരു സൂപ്പർ ഡിവിഷൻ ലീഗ്, കർണാടക യൂത്ത് ലീഗ്, റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ലീഗ്, ഇന്ത്യൻ വിമൻസ് ലീഗ് ക്ലബ് പങ്കെടുക്കുന്ന മറ്റു മത്സരങ്ങൾ തുടങ്ങി വിവിധ മത്സരങ്ങളിൽ കിക്ക്സ്റ്റാർട് ക്ലബിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.

സെലക്ഷൻ ട്രയൽസിനെ കുറിച്ച് സംസാരിച്ച കിക്ക്സ്റ്റാർട്ട് എഫ് സിയുടെ സ്ഥാപകനും ചെയർമാനുമായ ശ്രീ ശേഖർ രാജൻ പറഞ്ഞു. “മലപ്പുറത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പരിപാടിയിൽ ചില അസാധാരണ പ്രതിഭകളെ കണ്ടെത്താനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ യുവകളിക്കാർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് മികച്ച പരിശീലന സൗകര്യങ്ങളും അവസരങ്ങളും നൽകുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു.”

2026 മുതൽ കിക്ക്സ്റ്റാർട്ട് എഫ് സി വളരെ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. 2022-22 ഇന്ത്യൻ വനിതാ ലീഗിൽ ക്ലബ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ നാലു സീസണുകളിൽ കർണാടക വനിതാ ലീഗിന്റെ ചാമ്പ്യന്മാരായി. സീനിയർ പുരുഷ ടീം വർഷങ്ങളായി ബെംഗളൂരു സൂപ്പർ ഡിവിഷൻ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുകയും 2022-23 സീസണിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. കിക്ക്സ്റ്റാർട്ട് എഫ് സിയുടെ ജൂനിയർ ടീമുകൾ വർഷങ്ങളായി വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. U-11, U-13, U-15, U-18 ടീമുകൾ 2022-23 കർണാടക യൂത്ത് ലീഗ് റണ്ണേഴ്സ് അപ്പാണ്.

ട്രയൽസിൽ പങ്കെടുക്കുന്നവർ അവരുടെ ഫുട്ബോൾ കിറ്റുകൾ, ഷൂസ്, ട്രയൽസിന് ആവശ്യമായ ഡോക്യുമ്നെറ്റേഷൻ എന്നിവ കൊണ്ടുവരാൻ നിർദ്ദേശിക്കുന്നു.

സെലക്ഷൻ ട്രയൽസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, ദയവായി കിക്ക്സ്റ്റാർട്ട് എഫ് സിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ അക്കാദമിയുമായി നേരിട്ട് ബന്ധപ്പെടുക. +91-8050410223് +91-7829172559