സ്പോർടിംഗിന്റെ സ്റ്റേഡിയത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിടും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് തങ്ങളുടെ സ്റ്റേഡിയത്തിന്റെ പേര് മാറ്റും.പോർച്ചുഗൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാകും സ്റ്റേഡിയത്തിനിടുക എന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. സ്പോർടിങിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ലോക ശ്രദ്ധ നേടിയത്. സ്പോർടിംഗിലെ പ്രകടനമാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചതും.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും സ്റ്റേഡിയത്തിന്റെ പേരു മാറ്റുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സഹകരിക്കാൻ കഴിഞ്ഞിൽ സ്പോർടിങ് ക്ലബ് എപ്പോഴും അഭിമാനം കൊള്ളുന്നു എന്ന് സ്പോർടിംഗ് പ്രസിഡന്റ് ഫെർണാണ്ടോ വരന്ദാസ് പറഞ്ഞു. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ഐക്കൺ ആണ് റൊണാൾഡോ എന്നും അദ്ദേഹം പറഞ്ഞു.