ഐ എസ് എല്ലിന്റെ തലപ്പത്ത് ഇനി പുതിയ സി ഇ ഒ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സംഘാടകരായ എഫ് എസ് ഡി എൽ പുതിയ സി ഇ ഒയെ നിയമിച്ചു. മാർട്ടിൻ ബെയ്ൻ ആണ് പുതിയ സി ഇ ഒ ആയി ചുമതലയേറ്റത്. അവസാന 25 വർഷങ്ങളായി പല പ്രമുഖ ഫുട്ബോൾ ക്ലബുകളിലും പ്രവർത്തിക്കുകയായിരുന്നു മാർട്ടിൻ ബെയ്ൻ. 51കാരനായ ബെയ്ൻ മുമ്പ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ സി ഇ ഒ ആയിരുന്നു. സ്കോട്ടിഷ് പ്രീമിയർ ലീഗിന്റെ ഡയറക്ടറായി മൂന്നു വർഷവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അവസാനമായ ഇംഗ്ലീഷ് ക്ലബായ സണ്ടർലാന്റിന്റെ സി ഇ ഒ ആയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഫുട്ബോൾ ലോകത്ത് വലിയ പരിചയ സമ്പത്തുള്ള ബെയ്നിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും എന്ന് എഫ് എസ് ഡി എൽ ചെയർ പേഴ്സൺ നിതാ അംബാനി പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ അവസാന വർഷങ്ങളിൽ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ മുന്നോട്ട് പോക്കിൽ ഒപ്പം നിൽക്കലാണ് തന്റെ കടമയെന്നും മാർട്ടിൻ പറഞ്ഞു.