പശ്ചിമേഷ്യ കലുഷിതമാകുന്നു‍, അർജന്റീന-ഉറുഗ്വേ മത്സരം ഭീഷണിയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പശ്ചിമേഷ്യ കലുഷിതമാകുന്നു‍. ഇസ്രയേലും പലസ്തിനും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അഞ്ചോളം റോക്കറ്റുകളാണ് ഇന്ന് ഇസ്രായേൽ പ്രവശ്യയിൽ വീണത്. വരാനിരിക്കുന്ന അർജന്റീന-ഉറുഗ്വേ മത്സരം ഇതോടെ ഭീഷണിയിലായി. ടെൽ അവീവിൽ നിന്നുമാണ് അർജന്റീന- ഉറുഗ്വേ മത്സരം നടക്കുക. ഇരു പക്ഷത്തു നിന്നുമുള്ള തുടർച്ചയായ അക്രമണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.

അർജന്റീന – ഉറുഗ്വേ മത്സരം ടെൽ അവീവിൽ നിന്നും നടക്കുന്നതിനെതിരെ ഫുട്ബോൾ ആരാധകർ രംഗത്ത് വന്നിരുന്നു. ജെറുസലേമിലെ ടെഡി സ്റ്റേഡിയത്തിൽ വെച്ച് നാളെ ഇസ്രയേലും -പോളണ്ടും തമ്മിലുള്ള യൂറോ യോഗ്യത മത്സരം നടക്കാനിരിക്കുകയാണ്. ഫുട്ബോൾ ലോകത്ത് നിന്ന് ഏറെ എതിർപ്പുകൾ ഉണ്ടായെങ്കിലും മത്സരം ജെറുസലേമിൽ വെച്ച് നടക്കുമെന്ന് യുവേഫ അറിയിച്ചിരുന്നു. അർജന്റീന – ഉറുഗ്വേ സൗഹൃദമത്സരം നവംബർ 18നു ടെൽ അവീവിൽ വെച്ചാണ് നടക്കുക.