ആദ്യ പകുതിയിൽ ഇന്ത്യ പിറകിൽ!!

ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു ഗോളിന് പിറകിൽ. താജികിസ്താനിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ ആണ് ഇന്ത്യക്ക് എതിരെ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നത്. ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിയാത്ത ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് അഫ്ഗാൻ ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും താളം കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ ആദ്യ പകുതിയുടെ അവസാനമായപ്പോൾ ഇന്ത്യ കളിയിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു. ആശിഖ് കുരുണിയൻ, സഹൽ, ബ്രാണ്ടൻ എന്നിവരൊക്ക്ർ മികച്ച കുതിപ്പുകൾ ബോക്സിലേക്ക് നടത്തിയെങ്കിലും ഒന്നും ഒരു ഫൈനൽ ബോളായി മാറിയില്ല. 45ആം മിനുട്ടിലാണ് അഫ്ഗാൻ ഗോൾ വന്നത്. സൽഫഗർ ആയിരുന്നു സ്കോറർ.

Previous articleപശ്ചിമേഷ്യ കലുഷിതമാകുന്നു‍, അർജന്റീന-ഉറുഗ്വേ മത്സരം ഭീഷണിയിൽ
Next articleവീണ്ടും അവസാന നിമിഷ ഗോളിൽ രക്ഷ, അഫ്ഗാനോട് തോൽക്കാതെ ഇന്ത്യ