Football

ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

Resizedimage 2026 02 16 16 37 19 1

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ പോലീസ് ട്ടര്‍ഫില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഷോപ്രിക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംങ് ഡയറക്ടര്‍ മുഹമ്മദ് മദനി കെ.എന്‍ നിര്‍വഹിച്ചു.

ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ടീമിന്റെ വരും വര്‍ഷത്തെ ഫുട്‌ബോള്‍ പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ ഷോപ്രിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഷോപ്രിക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംങ് ഡയറക്ടര്‍ മുഹമ്മദ് മദനി അറിയിച്ചു. വളര്‍ന്നു വരുന്ന കുട്ടികളെ സ്‌പോര്‍ട്‌സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നും കൂട്ടിചേര്‍ത്തു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എ. മുഹമ്മദ് സാലിഹ്് (ഡയറക്ടര്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി), മുഹമ്മദ് സിനാന്‍ (എമെര്‍ജിംങ് താരം, സൂപ്പര്‍ ലീഗ് കേരള), ജുവല്‍ ജോസ് (സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി), എം. സമീര്‍ (മാനേജിംങ് ഡയറക്ടര്‍, ജി വിഷന്‍), ആല്‍ഫിന്‍ ജോസഫ് (ഓപറേഷന്‍ മാനേജര്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി) തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സിനാന്‍ പെനാല്‍റ്റി അടിച്ച് ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു.


ആദ്യ ദിനം എല്ലാ സ്‌കൂളുകളും രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ സി.എച്ച് മെമ്മോറിയര്‍ സ്‌കൂള്‍, തളിപ്പറമ്പ്, കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കക്കാട് രണ്ട് മത്സരങ്ങളും വിജയിച്ചു. മാങ്ങാട്ടിടം യു.പി. സ്‌കൂല്‍, ക്രസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തളിപ്പറമ്പ്, ഇന്ദിര ഗാന്ധി പബ്ലിക് സ്‌കൂള്‍ മാമ്പ്രം എന്നീ ടീമുകള്‍ ഒാരോ വിജയവും യുണീക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പയ്യാമ്പലം, വി.പി.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കക്കാട് എന്നീ ടീമുകള്‍ രണ്ട് മത്സരവും പരാജയപ്പെട്ടു. ഗ്രൂപ്പ് എ യില്‍ എല്ലാ മത്സരവും വിജയിച്ച സി.എച്ച് മെമ്മോറിയര്‍ സ്‌കൂളും ഗ്രൂപ്പ് ബിയില്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാമതാണ്. ഗ്രൂപ്പിലെ അവസാന ഘട്ട മത്സരങ്ങള്‍ ഇന്ന് (17-02-2026) നടക്കും. ഗ്രൂപ്പിലെ ആദ് രണ്ട് സ്ഥാനക്കാര്‍ സെമിക്ക് യോഗ്യത നേടും. സെമി & ഫൈനല്‍ മത്സരങ്ങളും (17-02-2026) ഇന്ന് നടക്കും.