ഷെയ്ക് കമാൽ കപ്പ്, സെമി ഫിക്സ്ചറുകളിൽ മാറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ ഇന്റർ നാഷണൽ ക്ലബ് കപ്പിന്റെ സെമി ഫൈനൽ ഫിക്സ്ചറുകളിൽ ചെറിയ മാറ്റം. നാളെ വൈകിട്ട് 3.30നായിരുന്നു ഗോകുലത്തിന്റെ സെമി പോര് നടക്കേണ്ടൊയിരുന്നത്. ആ മത്സരം നാളെ വൈകിട്ട് 7.00ന് നടക്കുന്ന രീതിയിലേക്ക് മാറ്റി. ചിറ്റഗോംഗ് അബാനിയെ ആണ് ഗോകുലം നാളെ നേരിടേണ്ടത്. നാളെ വൈകിട്ട് നടക്കേണ്ടിയിരുന്ന മോഹൻ ബഗാന്റെ രണ്ടാം സെമിയും മാറ്റി.

രണ്ടാം സെമി ഫൈനൽ 29അം തീയതി വൈകിട്ട് 7 മണിക്കാകും നടക്കുക. ആ മത്സരത്തിൽ മോഹൻ ബഗാൻ ടെരംഗുവന എഫ് സിയെ ആണ് നേരിടുക. ഫൈനൽ ഒക്ടോബർ 31നാകും നടക്കുക. ഗോകുലം കേരള എഫ് സിയും മോഹൻ ബഗാനും ഇന്നലെ ഷെയ്ക് കമാൽ കപ്പിന്റെ സെമിയിൽ എത്തിയതോടെ ഒരു എ എഫ് സി അംഗീകൃത ടൂർണമെന്റിന്റെ സെമിയിൽ രണ്ട് ഇന്ത്യൻ ക്ലബുകൾ ഒരേ സമയത്ത് എത്തുന്നു എന്ന ചരിത്രം കുറിച്ചിരുന്നു‌.