“അടുത്ത കോപ അമേരിക്ക അർജന്റീനയിൽ, കപ്പുയർത്താം എന്ന് പ്രതീക്ഷ” – മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടമെന്ന തന്റെ വലിയ ആഗ്രഹം ഉടൻ സത്യമാകും എന്ന പ്രതീക്ഷ പ്രകടിപിച്ച് ലയണൽ മെസ്സി. അടുത്ത കോപ അമേരിക്ക കിരീടം ഉയർത്താമെന്നാണ് മെസ്സി കരുതുന്നത്. അടുത്ത വർഷം നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റ് അർജന്റീനയിലും കൊളംബിയയിലുമായാണ് നടക്കുന്നത്. തങ്ങളുടെ രാജ്യത്ത് നടക്കുന്നു എന്നത് അർജന്റീന മുതലെടുക്കേണ്ടതുണ്ട് എന്ന് മെസ്സി പറഞ്ഞു.

സ്വന്തം കാണികളുടെ സാന്നിദ്ധ്യം അർജന്റീനയ്ക്ക് വലിയ സഹായകമാകും എന്നാണ് മെസ്സി കരുതുന്നത്. മുമ്പ് ഫൈനലുകളിൽ പരാജയപ്പെട്ട് കോപ കിരീടം കൈവിട്ട ചരിത്രം മെസ്സിക്കും അർജന്റീനയ്ക്കും ഉണ്ട്. അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തില്ല എങ്കിലും അർജന്റീന ഫുട്ബോൾ ആരാധകർക്ക് ഒരുപാട് സന്തോഷം നൽകാൻ ദേശീയ ടീമിനായിട്ടുണ്ട് എന്ന് മെസ്സി പറഞ്ഞു. ഇപ്പോൾ അർജന്റീനയ്ക്കായി കളിക്കുന്ന യുവ നിരയാണെന്നും അവരിൽ പ്രതീക്ഷയുണ്ട് എന്നും മെസ്സി പറഞ്ഞു.