സാഞ്ചസിന് എല്ലാ ആശംസകളും നേർന്ന് സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിലേക്ക് പോകുന്ന അലക്സിസ് സാഞ്ചസിന് എല്ലാ വിധ ആശംസകളും നേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്റർ മിലാനിൽ ലോണടിസ്ഥാനത്തിൽ കളിക്കുക ആയിരുന്ന സാഞ്ചസിനെ സ്ഥിര കരാറിൽ സൈൻ ചെയ്യുന്നതായി കഴിഞ്ഞ ദിവസം ഇന്റർ മിലാൻ പ്രഖ്യാപിച്ചരുന്നു. ഇതിനു പിന്നാലെയാണ് ഒലെയുടെ പ്രതികരണം. സാഞ്ചസ് ഭാവിയിൽ മികച്ച ഫുട്ബോൾ കളിക്കട്ടെ എന്ന് ഒലെ ആശസിച്ചു.

സാഞ്ചസ് മികച്ച ഫുട്ബോളറാണ്. എന്നാൽ എന്തുകൊണ്ടോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചസിന് തിളങ്ങാൻ ആയില്ല എന്നും അതിൽ വിഷമം ഉണ്ടെന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ സാഞ്ചസിന് ഓർമ്മയിൽ വെക്കാൻ പോലും ഒരു നല്ല മികച്ച പ്രകടനം മാഞ്ചസ്റ്ററിൽ ഉണ്ടായില്ല. എന്നാൽ ഇന്റർ മിലാൻ ലോണിൽ എത്തിയ സാഞ്ചെസ് അവിടെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.