“റൊണാൾഡോയെ കളി പഠിപ്പിച്ചത് താൻ” – നാനി

ക്രിസ്റ്റ്യാനോ റൊണാൾഡോയെ എല്ലാ സ്കില്ലും പഠിപ്പിച്ചത് താൻ ആണെന്ന് തമാശ പറഞ്ഞ് പോർച്ചുഗീസ് താരമായ നാനി. തന്റെ ഇഷ്ടപ്പെട്ട 5 എ സൈഡ് ടീം തിരഞ്ഞെടുപ്പിനിടെ ആയിരുന്നു നാനിയുടെ തമാശ. തന്റെ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്ത നാനി റൊണാൾഡോയെ എല്ലാ സ്കില്ലും പഠിപ്പിച്ചത് താൻ ആണെന്ന് പറഞ്ഞു. അത് റൊണാൾഡോയ്ക്ക് അറിയാം എന്നും നാനി പറഞ്ഞു.

റൊണാൾഡോയും നാനിയും മുമൊ മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർച്ചുഗൽ ദേശീയ ടീമിലും ഒരുമിച്ച് കളിച്ചിരുന്നും ഇരുവരുടെയും ഫുട്ബോൾ ശൈലിയിലും ഒരുപാട് സാമ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ഥിരത ഇല്ലാത്തതിനാൽ നാനിയ്ക്ക് റൊണാൾഡോയെ പോലെ വമ്പൻ താരമായൊ മാറാൻ കഴിഞ്ഞില്ല. നാനിയുടെ 5 എ സൈഡ് ടീമിൽ യുണൈറ്റഡ് താരങ്ങളായ ഡി ഹിയ, സ്കോൾസ് എന്നിവരും പോർച്ചുഗീസ് താരങ്ങളായ ഡെകോയും ബ്രൂണോ ആൽവസുമാണ് പിന്നെ ഇടം നേടിയത്.