ബിഗ് ബാഷിനോട് കിടപിടിക്കുവാന്‍ ഐപിഎലിനോ ലോകത്തെ മറ്റൊരു ലീഗിനോ ആകില്ല

ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ലോകത്തിലെ മറ്റൊരു ടി20 ലീഗിനും ആകില്ലെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്.
ഐപിഎലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോളാണ് ഡീന്‍ ജോണ്‍സ് ഇത് വ്യക്തമാക്കിയത്.

ട്വിറ്ററിലെ ചോദ്യോത്തര വേളയിലാണ് ഒരു ആരാധകന്‍ ഈ ചോദ്യം ചോദിച്ചത്. ബിഗ് ബാഷ് എന്നാല്‍ വേറെ തന്നെ നിലയിലുള്ളതാണെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗോ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗോ കരീബിയന്‍ പ്രീമിയര്‍ ലീഗോ ഒന്നും തന്നെ ബിഗ് ബാഷിന്റെ ഒപ്പമെത്തുകയില്ലെന്ന് ഡീന്‍ ജോണ്‍സ് മറുപടി നല്‍കി.