റിവാൾഡോ ഇനി പരിശീലകൻ, ആദ്യ ജോലി മൊറോക്കോയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ ഇതിഹാസ താരം റിവാൾഡോ ആദ്യ പരിശീലക ജോലി ഏറ്റെടുത്തു. മൊറോക്കോയിലാണ് താരം പരിശീലിപ്പിക്കുക. മൊറോക്കൻ മൂന്നാം ഡിവിഷൻ ടീമായ ശബാബ് മൊഹമ്മദിയയുടെ പരിശീലക സ്ഥാനമാണ് ഈ മുൻ ബാഴ്സ താരം ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് വഴിയാണ് ക്ലബ്ബ് ഇക്കാര്യം സ്ഥിതീകരിച്ചത്. അടുത്ത സീസൺ മുതലാണ് റിവാൾഡോ ക്ലബ്ബിന്റെ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങുക. ബ്രസീൽ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് റിവാൾഡോ. അവർക്കായി 74 മത്സരങ്ങൾ കളിച്ച താരം 2002 ൽ ലോകകപ്പ് നേടിയ ടീമിലെ നിർണായ അംഗമായിരുന്നു. 1999 ലെ ബാലൻ ഡിയോർ ജേതാവ് കൂടിയാണ് റിവാൾഡോ.