റേഞ്ചേഴ്സിൽ ലിവർപൂൾ ഇതിഹാസം ജെറാഡിന് പുതിയ കരാർ

- Advertisement -

ലിവർപൂൾ ഇതിഹാസം സ്റ്റീവെൻ ജെറാഡ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനായി തുടരും. ക്ലബുമായി പുതിയ രണ്ട് വർഷത്തെ കരാർ ജെറാഡ് ഒപ്പുവെച്ചു. ഇതോടെ 2024വരെ ജെറാഡ് റേഞ്ചേഴ്സിൽ ഉണ്ടാകും എന്ന് ഉറപ്പായി. ഇന്നലെ യൂറോപ്പ ലീഗിന്റെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചതിനു പിന്നാലെയാണ് ഈ കരാർ. 2007ന് ശേഷം ആദ്യമായാണ് റേഞ്ചേഴ്സ് ഒരു യൂറോപ്യൻ പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

കഴിഞ്ഞ സീസണിൽ ആയിരുന്നു ജെറാഡ് റേഞ്ചേഴ്സിന്റെ പരിശീലകനായി എത്തിയത്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ക്ലബ് ഈ സീസണിലും ഇപ്പോൾ കെൽറ്റികിന് പിറകിൽ രണ്ടാമതാണ്. കെൽറ്റികിനേക്കാൾ 2 പോയന്റ് മാത്രം പിറകിലാണ് റേഞ്ചേഴ്സ്. 54 തവണ ലീഗ് കിരീടം നേടിയിട്ടുണ്ട് എങ്കിലും അവസാനമായി 2010-11 സീസണിലാണ് റേഞ്ചേഴ്സ് സ്കോട്ടിഷ് ലീഗ് നേടിയത്.

Advertisement