416 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ, ന്യൂസിലാണ്ടിന് ലാഥമിന്റെ വിക്കറ്റ് നഷ്ടം

- Advertisement -

പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 416 റണ്‍സില്‍ അവസാനിപ്പിച്ച് ന്യൂസിലാണ്ട്. മാര്‍നസ് ലാബൂഷാനെയുടെ ശതകത്തിനും ട്രാവിസ് ഹെഡിന്റെ അര്‍ദ്ധ ശതകത്തിനും ശേഷം ടിം പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങുന്ന വാലറ്റത്തിന്റെ ചെറുത്ത് നില്പ് കൂടിയായപ്പോളാണ് ഓസ്ട്രേലിയ 416 റണ്‍സിലേക്ക് എത്തിയത്. ടിം സൗത്തിയും നീല്‍ വാഗ്നറും നാല് വീതം വിക്കറ്റ് നേടുകയായിരുന്നു. ടിം പെയിന്‍ 39 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ സ്റ്റാര്‍ക്ക് 30 റണ്‍സും പാറ്റ് കമ്മിന്‍സ് 20 റണ്‍സുമാണ് നേടിയത്.

സ്റ്റീവന്‍ സ്മിത്ത്(43), ഡേവിഡ് വാര്‍ണര്‍(43) എന്നിവരാണ് ഓസീസ് നിരയില്‍ റണ്‍സ് കണ്ടത്തിയ മറ്റു താരങ്ങള്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായി. സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ഒരു റണ്‍സാണ് ടീം നേടിയിട്ടുള്ളത്.

Advertisement