പാലസിനെതിരെ സമനിലയിൽ കുരുങ്ങി ബ്രൈറ്റൺ, പെനാൾട്ടി പാഴാക്കിയത് വിനയായി

20220115 032816

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിക്കാൻ ഒരിക്കൽ കൂടെ ബ്രൈറ്റൺ കഷ്ടപ്പെടുന്ന മത്സരമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ പാലസിനെതംതുരെ സമനില വഴങ്ങി. ബ്രൈറ്റൺ ഇന്ന് പെനാൾട്ടി ഉൾപ്പെടെ നിരവധി അവസരങ്ങൾ ആണ് പാഴാക്കിയത്. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ ആയിരുന്നു ബ്രൈറ്റണ് പെനാൾട്ടി ലഭിച്ചത്. വാർ പരിശോധനക്ക് ശേഷം ലഭിച്ച പെനാൾട്ടി എടുത്ത ഗ്രോസിന് പിഴച്ചു. പിന്നാലെ അടുത്ത അറ്റാക്ക നീൽ മൊപായ് ലക്ഷ്യം കണ്ടു എങ്കിലും ഗോൾ കീപ്പറെ ഫൗൾ ചെയ്തതിനാൽ വാർ ഗോൾ നിഷേധിച്ചു.

രണ്ടാം പകുതിയിൽ ക്രിസ്റ്റൽ പാലസ് കളി മെച്ചപ്പെടുത്തി. 69ആം മിനുട്ടിൽ ഗാലഹറിന്റെ ഗോൾ പാലസ് ലീഡും എടുത്തു.ഈ ഗോളിന് ശേഷം ബ്രൈറ്റൺ തുടർച്ചയായി അറ്റാക്ക് ചെയ്തു എങ്കിലും അവസരങ്ങൾ ഫിനിഷ് ചെയ്യാൻ അവർക്കായില്ല. അവസാനം 87ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ ബ്രൈറ്റണ് സമനില ലഭിച്ചു. ബ്രൈറ്റൺ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു. 24 പോയിന്റുള്ള പാലസ് 11ആമത് ആണ്.

Previous articleഡോർട്മുണ്ടിന് വൻ വിജയം, ബയേണ് തൊട്ടു പിറകിൽ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ആസ്റ്റൺ വില്ലക്ക് എതിരെ