മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ആസ്റ്റൺ വില്ലക്ക് എതിരെ

20220115 023044

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരും. രണ്ട് ദിവസം മുമ്പ് എഫ് എ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ആസ്റ്റൺ വില്ലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. അന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ അത്ര എളുപ്പമായിരുന്നില്ല യുണൈറ്റഡിന്റെ വിജയം. ഇന്ന് ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാർക്കിൽ ആണ് മത്സരം നടക്കുന്നത്. ജെറാഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി മറുപടി നൽകാൻ ആകും ശ്രമിക്കുക.

ടോപ് 4ൽ എത്താൻ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ഇന്ന് വിജയം തന്നെയാകും അവരുടെ ലക്ഷ്യം. പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മടങ്ങിയെത്തും. മക്ടോനിനയും ലൂക് ഷോയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. മോശം ഫോമിൽ ഉള്ള റാഷ്ഫോർഡിനെ ബെഞ്ചിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം.

Previous articleപാലസിനെതിരെ സമനിലയിൽ കുരുങ്ങി ബ്രൈറ്റൺ, പെനാൾട്ടി പാഴാക്കിയത് വിനയായി
Next articleഒരു ബേർൺലി മത്സരം കൂടെ മാറ്റിവെച്ചു