ഡോർട്മുണ്ടിന് വൻ വിജയം, ബയേണ് തൊട്ടു പിറകിൽ

20220115 025631

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിന് വലിയ വിജയം. ഇന്ന് ഫ്രൈബർഗിനെ നേരിട്ട ഡോർട്മുണ്ട് ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വിജയം ആണ് സ്വന്തമാക്കിയത്‌. സിഗ്നൽ ഇദുണ പാർക്കിൽ നടന്ന മത്സരത്തിൽ തീർത്തും ഡോർട്മുണ്ടിന്റെ ആധിപത്യം ആണ് കണ്ടത്. ഹാൾണ്ടും മുനിയറും ഇന്ന് ഇരട്ട ഗോളുകൾ നേടി. 14, 29 മിനുട്ടുകളിൽ ആയിരുന്നു മുനിയറിന്റെ ഗോളുകൾ. 45, 75 മിനുറ്റുകളിൽ ഹാളണ്ടും ഗോൾ നേടി.

86ആം മിനുട്ടിൽ ദഹൗദ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ 40 പോയിന്റോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം 3 ആക്കി കുറക്കാൻ ഡോർട്മുണ്ടിനായി.