പ്രീസീസൺ, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിറകിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ വേൾഡ് പ്രീസീസൺ ടൂർണമെന്റിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിൽ. ഓസ്ട്രേലിയൻ ക്ലബായ ശക്തരായ മെൽബൺ സിറ്റിക്ക് ഒപ്പം പിടിച്ച് നിക്കാൻ കേരളം കഷ്ടപെടുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. വിഡോസിചും മൈഗ്രീയുമാണ് ആദ്യ പകുതിയിൽ മെൽബണായി ഗോളുകൾ നേടിയത്.

30ആം മിനുട്ട് വരെ മെൽബണെതിരെ ഗോൾ വഴങ്ങാതെ പൊരുതിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ 30ആം മിനുട്ടിലെ വിഡോസിചിന്റെ ഹെഡർ തടയാനായില്ല. അനസിന്റെയും ജിങ്കന്റെയും മാർക്കിംഗ് മറികടന്ന് ഫ്രീ‌ ഹെഡറിലൂടെയാണ് വിഡോസിച് ആദ്യ ഗോൾ നേടിയത്. 33ആം മിനുട്ടിൽ മികച്ച നീക്കത്തിലൂടെ ആയിരുന്നു മഗ്രീയുടെ ഫിനിഷ്. ആദ്യ പകുതിയിൽ ചില ഒറ്റപെറ്റ മുന്നേട്ടങ്ങൾ കേരളവും നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial