കാരിയസിന് പിന്തുണ, സ്വന്തം പിഴവുകളുടെ വീഡിയോ പോസ്റ്റി കസിയാസ്

പിഴവുകളുടെ പേരിൽ ലിവർപൂൾ ഗോളി കാരിയസിനെ ക്രൂശിക്കരുത് എന്നവശ്യപ്പെട്ട റയൽ ഇതിഹാസം ഇക്കർ കാസിയസ് ഇന്ന് സ്വന്തം പിഴവുകളുടെ വീഡിയോ പോസ്റ്റി വീണ്ടും രംഗത്ത്. കാരിയസിന് പിന്തുണ നൽകാനാണ്‌ താരം സ്വന്തം കരിയറിൽ വരുത്തിയ പിഴവുകൾ ഉള്ള വീഡിയോ തന്റെ ട്വിറ്റർ അകൗണ്ട് വഴി പോസ്റ്റിയത്.

ജീവിതത്തിൽ ഒരിക്കൽ പോലും പിഴവ് വരുത്താത്തവർ കൈ പൊക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2 ദിവസം മുൻപ് കാരിയസിന് പിന്തുണ നൽകി കാസിയസ് രംഗത്ത് വന്നിരുന്നു.

ലോകം കണ്ട മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസിയസ് ചാമ്പ്യൻസ് ലീഗ്, ല ലീഗ, ലോകകപ്പ്, യൂറോ കപ്പ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial