“സമയം കളയൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ടാക്ടിക്സ്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തെ വിമർശിച്ച് എഫ് സി ഗോവ പരിശീലകൻ ഫെറാണ്ടൊ രംഗത്ത്. ഇന്നലെ എഫ് സി ഗോവ നോർത്ത് ഈസ്റ്റ് മത്സരം 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇന്നലെ നോർത്ത് ഈസ്റ്റ് കളിച്ചത് സമയം കളയൽ ടാക്ടിക്സ് ആയിരുന്നു എന്ന് ഫെറാണ്ടൊ പറയുന്നു. കളി എത്ര വേഗം കുറക്കാമോ അത്രയും അവർ കുറച്ചു. ഫെറാണ്ടോ പറഞ്ഞു.

ഫൗക്ക് ചെയ്തും ഫ്രീകിക്കുകൾ വൈകിപ്പിച്ചും അവർ കളി നടക്കുന്ന സമയം കുറച്ചു. അവർ എത്ര ത്രോ എടുത്തു എന്ന് ഓർമ്മിച്ച് എടുക്കാൻ പോലും പറ്റുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഈ ടാക്ടിക്സിനെയും താൻ വിമർശിക്കുന്നില്ല എന്നും അവർക്ക് അത് ശരിയായി തോന്നിയിരിക്കും എന്നും ഫെറാണ്ടോ പറഞ്ഞു. ഇന്നലെ നോർത്ത് ഈസ്റ്റും ഗോവയും തമ്മിലുള്ള മത്സരത്തിനിടയിൽ ഫെറാണ്ടോയും നോർത്ത് ഈസ്റ്റ് കോച്ച് ജെറാഡ് നസുമായി ടച്ച് ലൈനിൽ വാക്കേറ്റം ഉണ്ടായിരുന്നു.