നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം

Newsroom

Picsart 23 03 10 22 55 26 568
Download the Fanport app now!
Appstore Badge
Google Play Badge 1

ദോഹയിൽ നടന്ന നെയ്‌മറിന്റെ കണങ്കാൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് പാരീസ് സെന്റ് ജെർമെയ്‌ൻ ഇന്ന് അറിയിച്ചു. ബ്രസീലിയൻ താരം ഇനി ദീർഘകാലം കളത്തിൽ നിന്ന് പുറത്തായിരിക്കും. ഈ സീസണിൽ ഇനി നെയ്മർ കളിക്കുകില്ല എന്ന് ക്ലബ് നേരത്തെ അറിയിച്ചിരുന്നു.

Picsart 23 02 19 19 42 40 531

കഴിഞ്ഞ മാസം ലില്ലെയ്‌ക്കെതിരായ 4-3 വിജയത്തിനിടയിൽ ആയിരുന്നു 31 കാരനായ നെയ്മറിന് പരിക്കേറ്റത്‌ കണങ്കാൽ ലിഗമെന്റിന് ക്ഷതം സംഭവിച്ചതിനാൽ ആണ് സർജറി നടത്തേണ്ടി വന്നത്. ഇടക്കിടെ വരുന്ന പരിക്ക് ആവർത്തിക്കാതിരിക്കാൻ ആണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്. ഇനി ജൂലൈയിൽ പി‌എസ്‌ജിയുടെ പ്രീ-സീസൺ ക്യാമ്പിലേക്ക് ആകും താരം തിരികെയെത്തുക. അദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകും.