Football

സുബ്രതോ കപ്പിൽ MIC അത്താണിക്കലിന് തകർപ്പൻ ജയം ;മൂന്നാം മത്സരത്തിലും എതിരില്ലാത്ത നാല് ഗോളിന്റെ വിജയം

Resizedimage 2026 09 17 19 28 26 1

ഡൽഹി: അണ്ടർ-17 സുബ്രതോ കപ്പ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി MIC EMHSS (Muthoot FA) അത്താണിക്കലിന്റെ മുന്നേറ്റം. ഗ്രൂപ്പ് എഫിൽ മത്സരിക്കുന്ന ടീം തുടർച്ചയായ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പിലെ നില മെച്ചപ്പെടുത്തി.
ആദ്യ മത്സരത്തിൽ സൈനിക് സ്കൂളിനെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ടീം രണ്ടാം മത്സരത്തിലും എതിരില്ലാത്ത എട്ട് ഗോളിന്റെ വിജയം സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ദമൻ ആൻഡ് ദിയുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ MIC അത്താണിക്കലിന് ഇതുവരെ ഒരു ഗോൾ പോലും വഴങ്ങേണ്ടി വന്നിട്ടില്ല. തുടർച്ചയായ വിജയങ്ങളിലൂടെ ദേശീയ ചാമ്പ്യൻഷിപ്പിലെ നോക്കൗട്ട് പ്രതീക്ഷകളും ടീം ശക്തമാക്കി. ഗ്രൂപ്പ് എഫിൽ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്.