30 പന്തിൽ ശതകവുമായി അഭിഷേക്, സഞ്ജുവിന് ഫിഫ്റ്റി, ഇന്ത്യ അടിയോടടി

അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍. അഭിഷേക് ശര്‍മ്മയുടെ തീപ്പൊരു ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ 30 പന്തിൽ നിന്ന് തന്റെ ശതകം നേടിയപ്പോള്‍ 34 പന്തിൽ 108 റൺസ് നേടി താരം പുറത്തായപ്പോള്‍ ഇന്ത്യ ആദ്യ വിക്കറ്റിൽ 9.5 ഓവറിൽ 142 റൺസാണ് നേടിയത്.

റഷീദ് ഖാനാണ് വിക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് സഞ്ജു സാംസൺ തന്റെ ഫിഫ്റ്റി നേടി കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നു. 35 പന്തിൽ 50 റൺസ് നേടിയ സഞ്ജുവിനെ അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി.
അഭിഷേകും സഞ്ജുവും പുറത്തായ ശേഷം വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 29 റൺസ് നേടി അവസാന ഓവറിൽ റൺ ഔട്ട് ആയി.