“മെസ്സിക്ക് കിട്ടാത്ത ബാലൻ ഡി ഓർ പെരും നുണ, റയൽ മാഡ്രിഡ് താരത്തിന് എന്നും മുൻഗണന”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിക്ക് ബാലൻ ഡി ഓറിൽ ലഭിച്ച അവഗണനയെ ശക്തമായി വിമർശിച്ച് സ്പാനിഷ് ലെഫ്റ്റ് ബാക്ക് ജോർദി ആൽബ. ബാലൻ ഡി ഓർ നുണ ആണെന്ന് ജോർദി ആൽബ പറഞ്ഞു. അതാണ് മെസ്സി ബാലൻ ഡി ഓർ വിജയിക്കാത്തത് എന്നും ആൽബ പറയുന്നു. മെസ്സിയാണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം. അപ്പോൾ മെസ്സിക്ക് കിട്ടാത്ത ബാലൻ ഡി ഓർ എങ്ങനെ സത്യമാകും എന്നും അദ്ദേഹം ചോദിക്കുന്നു. അവസാന 14 വർഷവും മെസ്സി ആയിരുന്നു ലോകത്തെ ഏറ്റവും മികച്ച താരം എന്നും ആൽബ പറഞ്ഞു.

റയൽ മാഡ്രിഡിന് ബാലൻ ഡി ഓറിൽ സ്വാധീനം ഉണ്ടെന്നും ആൽബ ആരോപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ എല്ലാവരും ബാലൻ ഡി ഓർ റൊണാൾഡോക്ക് ലഭിക്കേണ്ടതാണെന്നു പറഞ്ഞേനെ. റൊണാൾഡോ പോയപ്പോൾ ബാലൻ ഡി ഓർ കിട്ടിയത് മറ്റൊരു റയൽ മാഡ്രിഡ് താരത്തിനാണെന്ന് ഓർക്കണമെന്നും ആൽബ പറഞ്ഞു. ഇത്തവണ മോഡ്രിച് ആയിരുന്നു ബാലൻ ഡി ഓറിന് അർഹനായത്. മെസ്സി അഞ്ചാം സ്ഥാനത്ത് മാത്രമെ എത്തിയിരുന്നുള്ളൂ.