ഫിഫ മഞ്ചേരി ഇന്ന് ടൗൺ ടീം അരീക്കോടിനെതിരെ
ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്നത് ശക്തമായ പോരാട്ടമാണ്. സെവൻസിലെ വലിയ ശക്തികളായ റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും. ഈ സീസണിൽ രണ്ടു തവണ അഭിലാഷിനെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോടിന് രണ്ടു തവണയും ജയിക്കാനായിരുന്നില്ല. ഒരിക്കൽ കളി സമനില ആവുകയുൻ ഒരു തവണ ടോസിൽ അഭികാഷ് ജയിക്കുകയുമായിരുന്നു.
ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന ഫിഫാ മഞ്ചേരി ടൗൺ ടീം അരീക്കോടിനെ നേരിടും. ഫിഫാ മഞ്ചേരിയുടെ സീസണിലെ മൂന്നാം മത്സരമാണിത്. ഇന്നലെ ജവഹർ മാവൂരിനോട് സമനില വഴങ്ങിയ ഫിഫാ മഞ്ചേരി ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്.