ഇന്ത്യയെ നേരിടാനുള്ള ചൈനീസ് ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുമായി അടുത്ത ആഴ്ച സൗഹൃദ മത്സരം കളിക്കുന്ന ചൈന അവരുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു‌. ചൈനീസ് പരിശീലകൻ മാർസെലോ ലിപ്പി കരുത്തരുടെ നിരയെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 23 അംഗ ടീമിൽ 16 പേരും ചൈനീസ് സൂപ്പർ ലീഗിൽ ആദ്യ നാലു സ്ഥാനത്തുള്ള ടീമിൽ നിന്നാണ്‌‌. ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും ഈ മത്സരം.

ഒക്ടോബർ 13നാണ് ചൈനയിൽ വെച്ച് ഇന്ത്യ ചൈന സൗഹൃദ മത്സരം നടക്കുക. ചരിത്രത്തിൽ ഇതുവരെ ഇന്ത്യ ചൈനയെ തോൽപ്പിച്ചിട്ടില്ല‌. 17 തവണ ഇരുടീമുകളും മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്.

ചൈന സ്ക്വാഡ്:

Goalkeepers: Zeng Cheng, Yan Junling, Zhang Lu

Defenders: Zhang Linpeng, Feng Xiaoting, Li Xuepeng, Yu Hai, Liu Yiming, Wang Tong, Yu Yang

Midfielders: Zheng Zhi, Yu Hanchao, Zhao Xuri, , Jin Jingdao, He Chao, Piao Cheng, Chi Zhongguo, Wu Xi, Mirahmetjan Muzepper

Strikers: Gao Lin, Wu Lei, Xiao Zhi, Yu Dabao