“ബാലൻ ഡിയോർ ഒരു ദിവസം നേടണം” എമ്പപ്പെ

- Advertisement -

തന്റെ ഫുട്ബോൾ സ്വപ്നങ്ങൾ ബാലൻ ഡിയോർ പുരസ്കാരവും ഉണ്ടെന്ന് ഫ്രഞ്ച് യുവ താരം എമ്പപ്പെ. ഒരിക്കൽ ബാലൻ ഡിയോർ സ്വന്തമാക്കണം എന്നാണ് ആഗ്രഹം. പക്ഷെ ലഭിച്ചില്ല എങ്കിൽ നിരാശയുണ്ടാകില്ല എന്നും എമ്പപ്പെ പറഞ്ഞു. ഒരു കളിക്കാരൻ എന്ന നിലയിൽ വളരലാണ് ഇപ്പോൾ ലക്ഷ്യം. അതിനിടയ്ക്ക് പുർസ്കാരങ്ങൾ വന്നാൽ അതു സ്വീകരിക്കും. വന്നില്ലായെങ്കിലും പ്രശ്നമില്ല. എമ്പപ്പെ പറയുന്നു.

ഈ കഴിഞ്ഞ ലോകകപ്പിൽ യുവതാരത്തിനുള്ള പുർസ്കാരം സ്വന്തമാക്കിയ എമ്പപ്പെയെ കാത്ത് ഇനിയും പുർസ്കാരങ്ങൾ ഈ വർഷം ഇരിക്കുന്നുണ്ട്. 2018 ഗോൾഡൻ ബോയ് അവാർഡിന് എമ്പപ്പെയും ചുരുക്കപ്പട്ടികയിൽ ഉണ്ട്. ഇന്ന് മുതൽ പ്രഖ്യാപിക്കുന്ന ബാൽൻ ഡിയോറിന്റെ 30 അംഗ സാധ്യതാ ലിസ്റ്റിലും എമ്പപ്പെയ്ക്ക് സ്ഥാനം ഉണ്ടാകും.

Advertisement