ബാഴ്‌സലോണയും നെയ്മറും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു

മുൻ ബാഴ്‌സലോണ താരം നെയ്മറും ബാഴ്‌സലോണയും തമ്മിലുള്ള നിയമ പോരാട്ടം അവസാനിച്ചു. ഇരു കൂട്ടരും നിയമ പോരാട്ടം സൗഹൃദപരമായ രീതിയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നീണ്ട കാലത്തെ നിയമ പോരാട്ടം അവസാനിച്ചത്.

2017ൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോർഡ് തുകക്ക് നെയ്മർ പി.എസ്.ജിയിൽ എത്തിയതിന് പിന്നാലെയാണ് ബാഴ്‌സലോണയും നെയ്മറും നിയമപോരാട്ടം ആരംഭിച്ചത്. പി.എസ്.ജിയിലേക്ക് മാറിയതിന് പിന്നാലെ ബാഴ്‌സലോണ തനിക്ക് അർഹതപ്പെട്ട ബോണാസ് നൽകിയില്ലെന്ന് ആരോപിച്ചാണ് നെയ്മർ ബാഴ്‌സലോണക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയത്. നെയ്മർ ബാഴ്‌സലോണയുമായുള്ള കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ബാഴ്‌സലോണയും നെയ്മറിനെതിരെ കോടതി കയറുകയും ചെയ്തു.

തുടർന്ന് 4 വർഷകാലം ഇരുകൂട്ടരും നിയമപോരാട്ടം നടത്തിയെങ്കിലും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താനായിരുന്നില്ല. തുടർന്നാണ് സൗഹൃദപരമായ രീതിയിൽ കേസ് അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിച്ചത്.

Previous articleദി ഹണ്ട്രെഡിലും കോവിഡ്, ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവറും മറ്റ് രണ്ട് അംഗങ്ങളും കോവിഡ് ബാധിതരാണ്
Next articleഒളിമ്പിക് സ്വർണത്തിനു ആയുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു സന്തോഷകണ്ണീരണിഞ്ഞു ടോം ഡെയ്‌ലി