ആർതുറിന്റെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ബാർസിലോണ സ്ഥിരീകരിച്ചു

Photo: FC Barcelona
- Advertisement -

ബാർസിലോണ മിഡ്ഫീൽഡർ ആർതുറിന്റെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായി. ഏകദേശം 72 മില്യൺ യൂറോ നൽകിയാണ് ആർതുർ ബാഴ്‌സലോണയിൽ നിന്ന് യുവന്റസിൽ എത്തുന്നത്. ആർതുർ യുവന്റസിൽ എത്തുന്നതോടെ പ്യാനിച്ചിന്റെ ബാഴ്‌സലോണയിലേക്കുള്ള മാറ്റവും നടക്കും. 5 വർഷത്തെ കരാറിലാണ് ആർതുർ ബാഴ്‌സലോണയിൽ നിന്ന് യുവന്റസിൽ എത്തുന്നത്.

എന്നാൽ ഈ സീസണിലെ ലാ ലീഗ – ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ ആർതുർ ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. 2018ലാണ് ആർതുർ ബ്രസീലിയൻ ക്ലബായ ഗ്രാമിയോയിൽ നിന്ന് ബാഴ്‌സലോണയിൽ എത്തുന്നത്. ആർതുർ ബാഴ്‌സലോണക്ക് വേണ്ടി ഇതുവരെ 72 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

അതെ സമയം യുവന്റസുമായുള്ള കരാർ ഉറപ്പിച്ചെങ്കിലും അടുത്ത ദിവസം നടക്കുന്ന അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ബാഴ്‌സലോണ ടീമിൽ ആർതുറിനെ പരിശീലകൻ സെറ്റിയൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement