സീസൺ അവസാനം വരെ ഡീൻ ഹെൻഡേഴ്സൺ ഷെഫീൽഡ് യുണൈറ്റഡിൽ തുടരും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഷെഫീൽഡ് യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ ലോൺ കാലാവധി നീട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗ് സീസൺ അവസാനിക്കും വരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള താരത്തിന്റെ ലോൺ നീട്ടിയത്. ജൂൺ 30 വരെ ഉണ്ടായിരുന്ന ലോൺ കരാർ സീസൺ അവസാനിക്കുന്നതുവരെ നീട്ടുകയായിരുന്നു.

ഷെഫീൽഡ് യൂണൈറ്റഡിൽ ഡീൻ ഹെൻഡേഴ്സന്റെ ലോൺ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടാൻ തീരുമാനിച്ചത്. ഈ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഡീൻ ഹെൻഡേഴ്സൺ. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡീൻ ഹെൻഡേഴ്സൻ ഇംഗ്ലണ്ട് ടീമിലും ഇടം നേടിയിരുന്നു.