യുവന്റസിൽ ബുഫണിനും കിയെല്ലിനിക്കും പുതിയ കരാർ

Staff Reporter

യുവന്റസ് ഇതിഹാസങ്ങളായ ഗോൾ കീപ്പർ ബുഫണിനും പ്രതിരോധ താരം കിയെല്ലിനിക്കും പുതിയ കരാർ. പുതിയ കരാർ പ്രകാരം ഇരു താരങ്ങളും 2021വരെ യുവന്റസിൽ തന്നെ തുടരും. 2001ൽ യുവന്റസിൽ എത്തിയ ബുഫൺ തുടർന്ന് ചെറിയ കാലയളവിൽ പി.എസ്.ജിയുടെ ഗോൾ വലക്ക് കീഴിലും കളിച്ചിട്ടുണ്ട്.

തുടർന്ന് കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ബുഫൺ യുവന്റസിലേക്ക് തന്നെ മടങ്ങിയത്. 42കാരനായ ബുഫൺ യുവന്റസിന് വേണ്ടി 500ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ഒന്നാം നമ്പർ ഗോൾ കീപ്പറായ ഷെസ്നിക്ക് പിറകിൽ ബാക്കപ്പ് ഗോൾ കീപ്പറായാണ് ബുഫൺ കഴിഞ്ഞ സീസണിൽ കളിച്ചത്.

2004ൽ യുവന്റസിൽ എത്തിയ കിയെല്ലിനി യുവന്റസിന് വേണ്ടി 509 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ കൽ മുട്ടിനേറ്റ പരിക്ക് മൂലം കിയെല്ലിനി സീസണിന്റെ തുടക്കം മുതൽ ടീമിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് ജനുവരിയിൽ പരിക്ക് മാറി കിയെല്ലിനി വന്നെങ്കിലും യുവന്റസിന് വേണ്ടി കളിച്ചിരുന്നില്ല.