Football

ഫുട്‌ബോള്‍ കോച്ചസിന് പരിശീലനവുമായി കണ്ണൂര്‍ വാരിയേഴ്‌സ്

Resizedimage 2026 02 23 16 33 33 1

കണ്ണൂര്‍:ഫുട്‌ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനുമായി സൂപ്പര്‍ ലീഗ് കേരള ചാമ്പ്യന്‍മാരായ കണ്ണൂരിന്റെ സ്വന്തം ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. മാര്‍ച്ച് 4,5 തിയ്യതികളില്‍ കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പോലീസ് പരേഡ് ഗ്രൗണ്ടിലുമായി ആണ് രണ്ട് ദിവസം നീളുന്ന പരിശീലനം സംഘടിപ്പിക്കുന്നത്.
പൊസിഷന്‍ സ്‌പെസിഫിക് പരിശീലനം എന്ന വിഷയത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകനും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകനുമായ ഷഫീഖ് ഹസ്സനാണ് പരിശീലനത്തിന് നേതൃത്വം നല്‍കും.


പങ്കെടുക്കുന്നവര്‍ക്ക് ജേഴ്‌സി, ക്ലബ് മെര്‍ച്ചന്റീസ്, റിഫ്രഷ്‌മെന്റ്, സെര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍ക്കും. എ.ഐ.എഫ്.എഫ്. ഡി, എ.എഫ്.സി. സി ലൈസന്‍സുള്ള പരിശീലകര്‍ക്കായിരിക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ഗണന.
താല്‍പര്യമുളളവര്‍ക്ക് ബന്ധപ്പെടാം: 8078579180.