ജൂനിയർ ലീഗ് ഗോകുലം കേരള എഫ് സിയും പ്ലേ ഓഫിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിലേക്ക് ഉള്ള കേരളത്തിന്റെ രണ്ട് ടീമുകളും ഏതെന്ന് തീരുമാനമായി. ഇന്ന് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ മത്സരം കഴിഞ്ഞതോടെ ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എം എസ് പി മലപ്പുറത്തെ സമനിലയിൽ പിടിച്ചതോടെയാണ് ഗോകുലം ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്ലേ ഓഫ് ഉറപ്പിച്ചത്.

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഗോകുലം കേരള എഫ് സിക്ക് വേണ്ടി ഇനാസ് ആണ് രണ്ട് ഗോളുകളും നേടിയത്. ഗ്രൂപ്പിൽ ഒരു പരാജയം പോലും ഗോകുലം അറിഞ്ഞിട്ടില്ല. നാലു മത്സരങ്ങളിൽ നിന്നായി 10 പോയന്റാണ് ഗോകുലം കേരള എഫ് സി നേടിയത്. നാലു മത്സരങ്ങളിൽ നിൻ ഗോകുലം കേരള എഫ് സി 21 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തിരുന്നു.

8 ഗോളുകളുമായി ഇനാസ് ടോപ് സ്കോറർ ആയി. 6 ഗോളുകളുമായി ഹാവോകിപും മികച്ച പ്രകടനം കാഴ്ചവെച്ചു. നേരത്തെ ഗ്രൂപ്പ് ഡിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും പ്ലേ ഓഫിനായി യോഗ്യത നേടിയിരു‌ന്നു.