കെവിൻ മിറാലസ് എവർട്ടൺ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയൻ വിങ്ങറായ കെവിൻ മിറാലസ് എവർട്ടൺ വിട്ടു‌. ഇറ്റാലിയൻ ലീഗ് ക്ലബായ ഫിയറൊന്റിനയാണ് മിറാലസിനെ സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണിൽ ലോണടിസ്ഥാനത്തിലാകും മിരാലസ് കളിക്കുക. ഇറ്റലിയിൽ തിളങ്ങുക ആണെങ്കിൽ 7 മില്യണ് മിറാലസിനെ ഫിയൊറെന്റിനക്ക് സൈൻ ചെയ്യാം. 30കാരനായ മിറാലസ് കഴിഞ്ഞ സീസണിലും ലോണിൽ പോയിരുന്നു.

കഴിഞ്ഞ സീസണിൽ ഒളിമ്പിയാകോസിനായിരുന്നു കളിച്ചത്. 2012ൽ എവർട്ടണിൽ എത്തിയ താരം 150ൽ അധികം മത്സരങ്ങൾ എവർട്ടണായി കളിച്ചിട്ടുണ്ട്. അവസാന സീസണുകളും നിറം മങ്ങി തുടങ്ങിയതോടെ ഇംഗ്ലണ്ട് വിടാൻ താരം തീരുമാനിക്കുകയായിരുന്നു. ബെൽജിയൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട് ‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial