ഇന്ത്യ ഇന്ന് യു എ ഇക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ശക്തരായ യു എ ഇയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഒമാനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ തന്നെ പരിശീലകൻ സ്റ്റിമാച് ഇന്ന് വരുത്തും. കഴിഞ്ഞ മത്സരത്തിൽ 10 താരങ്ങൾക്ക് അരങ്ങേറ്റം നടത്താൻ അവസരം നൽകിയ സ്റ്റിമാച് ഇന്നും സ്ക്വാഡിൽ പരീക്ഷണങ്ങൾ നടത്തും.

കഴിഞ്ഞ കളിയിൽ ഗോൾ നേടിയ മൻവീർ ഇന്നും ഇന്ത്യൻ അറ്റാക്കിനെ നയിക്കും. കഴിഞ്ഞ കളിയിൽ സബ്ബായി എത്തി ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ മലയാളി താരം മഷൂർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. ഇന്നത്തെ സൗഹൃദ മത്സരം കഴിഞ്ഞാൽ ഇനി അടുത്ത ഇന്റർ നാഷണൽ ബ്രേക്കിൽ മാത്രമേ ഇന്ത്യക്ക് മത്സരമുള്ളൂ. രാത്രി 8.30നാണ് ഇന്നത്തെ മത്സരം. കളി തത്സമയം യൂറോ സ്പോർടിൽ കാണാം എന്നാണ് എ ഐ എഫ് എഫ് പറയുന്നത്‌. എന്നാൽ ഒമാനെതിരായ മത്സരം യൂറോസ്പോർടിൽ ടെലിക്കാസ്റ്റ് ചെയ്തിരുന്നില്ല.