സഹൽ, ആശിഖ് ആദ്യ ഇലവനിൽ, അഫ്ഗാനെതിരായ ഇന്ത്യൻ ടീം അറിയാം

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലാം മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. അഫ്ഗാനിസ്താന്ര് നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. പരിക്കേറ്റ ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദിൽ ഖാൻ, രാഹുൽ ബെഹ്കെ, മന്ദർ റാവു, പ്രിതം കൊട്ടാൽ എന്നിവരാണ് ഇന്ന് ഇന്ത്യ ഡിഫൻസിൽ ഇറങ്ങുന്നത്.

മലയാളി താരങ്ങളായ‌ സഹലും ആശിഖും ഇന്നും ആദ്യ ഇലവനിൽ ഇടം പിടിച്ചു. ഉദാന്തയും, ആശിഖും ഛേത്രിയും ആകും അറ്റാക്കിംഗ് തേർഡിൽ ഇറങ്ങുക. യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.

ടീം;
ഗുർപ്രീത്, ബെഹ്കെ, ആദിൽ, പ്രിതം, മന്ദർ, ആശിഖ്, സഹൽ, പ്രണോയ്യ്, ഉദാന്ത, ബ്രാണ്ടൻ, ഛേത്രി

Previous articleആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ
Next article“താൻ ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും നല്ല കാലം ഇത്”