ആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

Photo: Twitter/@BCCI

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിംഗ് ആദ്യ ദിനം ഇന്ത്യൻ ആധിപത്യം. ആദ്യ ദിവസം ബംഗ്ലാദേശിനെ 150 ഓൾ ഔട്ട് ആക്കിയ ഇന്ത്യ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യ ബംഗ്ലാദേശിനേക്കാൾ 64 റൺസ് പിറകിലാണ്.

ആദ്യ ദിനം ഇന്ത്യക്ക് 6 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. അബു ജയേദിന് വിക്കറ്റ് നൽകിയാണ് രോഹിത് ശർമ്മ പുറത്തായത്. നിലവിൽ 37 റൺസ് എടുത്ത അഗർവാളും 43 റൺസ് എടുത്ത പൂജാരയുമാണ് ക്രീസിൽ. നേരത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ബംഗ്ലാദേശിനെ ഇന്ത്യ തളച്ചത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.

Previous articleരഞ്ജി ട്രോഫിയിലൂടെ ടെസ്റ്റ് ടീമിലേക്ക് വരവിനൊരുങ്ങി ശിഖർ ധവാൻ
Next articleസഹൽ, ആശിഖ് ആദ്യ ഇലവനിൽ, അഫ്ഗാനെതിരായ ഇന്ത്യൻ ടീം അറിയാം