FootballFeatured

ഹ്യൂഗോ ഡയാസ് റോഡ്രിഗസ് ഗോകുലം കേരള എഫ്‌സിയിൽ

Resizedimage 2026 09 14 02 08 47 1

കോഴിക്കോട്: വരാനിരിക്കുന്ന സീസണിന് മുന്നോടിയായി സ്പാനിഷ് ഫോർവേഡ് ഹ്യൂഗോ ഡിയാസ് റോഡ്രിഗസിനെ ടീമിലെത്തിച്ചതായി ഗോകുലം കേരള എഫ്‌സി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ ഡയമണ്ട് ഹാർബർ എഫ്‌സിക്കായി 8 ഗോളുകൾ നേടിയ ഹ്യൂഗോ, ടീമിന്റെ ടോപ് സ്‌കോററായും 2025-26 സീസണിലെ ലീഗിലെ രണ്ടാമത്തെ ഉയർന്ന ഗോൾ സ്‌കോററായും മാറി. ഡയമണ്ട് ഹാർബർ എഫ്‌സിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹ്യൂഗോ.

യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ക്ലബ്ബുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് സ്പാനിഷ് താരം മലബാറിയൻസിനൊപ്പം ചേരുന്നത്. RC Deportivo de La Coruña, Leeds United FC, Getafe CF, Korona Kielce, Salamanca UDS, Bergantiños FC, Gimnástica Segoviana CF, Xerez CD, കൂടാതെ Diamond Harbour FC എന്നിവയാണ് ഹ്യൂഗോയുടെ മുൻ ക്ലബ്ബുകൾ.

ഹ്യൂഗോയുടെ ഗോളടിക്കാനുള്ള കഴിവും അനുഭവസമ്പത്തും കൊണ്ട് പുതിയ സീസണിന് ഒരുങ്ങുന്ന മലബാറിയൻസിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്തേകും.

ക്ലബ്ബിൽ ചേർന്നതിന് ശേഷം ഹ്യൂഗോ പറഞ്ഞു:
“ഈ ക്ലബ്ബിനൊപ്പമുള്ള പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞാൻ ഏറെ ആവേശത്തിലാണ്. എന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും ഉപയോഗിച്ച് നമ്മളെല്ലാവരും സ്വപ്നം കാണുന്ന ലക്ഷ്യം കൈവരിക്കാൻ ഗോകുലം കേരള എഫ്‌സിയെ സഹായിക്കാനാണ് ഞാൻ എത്തുന്നത്. നമുക്ക് ഒരുമിച്ച് ഒരു പുതു സീസൺ ആസ്വദിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”