CricketFeatured

ആധികാരിക വിജയവുമായി ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ

Indwomen2

ശ്രീലങ്കയ്ക്കെതിരെ ഏഷ്യ കപ്പ് വിജയം നേടി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന ഫൈനലില്‍ 72 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യന്‍ ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 111 റൺസിന് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓള്‍ഔട്ട് ആയി.

സ്മൃതി മന്ഥാന 59 റൺസും ഷഫാലി വര്‍മ്മ 68 റൺസും നേടി ഇന്ത്യയ്ക്ക് നൽകിയ മികച്ച തുടക്കമാണ് ടീമിന്റെ കുതിപ്പ് സാധ്യമാക്കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 129 റൺസാണ് നേടിയത്. 36 റൺസ് നേടിയ ചാമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

Indiawomen

വിഷ്മി ഗുണരത്നേ 20 റൺസും നിലാക്ഷിക സിൽവ 22 റൺസും നേടി പൊരുതി നോക്കി. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി മൂന്നും ദീപ്തി ശര്‍മ്മ 3 വിക്കറ്റും നേടി.