FootballFeatured

ഗോകുലം കേരളക്ക് പുതിയ സൈപ്രസ് പരിശീലകൻ

Resizedimage 2026 03 06 17 14 41 1

07/03/2026, കോഴിക്കോട്: ഐ എഫ് എൽ പുതിയ സീസണിൽ ഗോകുലം കേരള എഫ്സിക്ക് സൈപ്രസ് കാരനായ ദിമിത്രിസ് ദിമിത്രിയോ പുതിയ മുഖ്യ പരിശീലകനാവും. യുവേഫ പ്രൊ ലൈസൻസ് ഉള്ള ദിമിത്രിസ് കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ആയിരുന്നു.

ഗോകുലത്തിൻ്റെ മുൻ സ്പാനിഷ് പരിശീലകൻ ജോസ് ഹെവിയ ജനുവരിയിൽ ടീം വിട്ടു പോയിരുന്നു. ശേഷം ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന ഡെറിക് പെരേര ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. നാളെ നടക്കുന്ന ഗോകുലം – നംദാരി അദ്യ ഹോം മത്സരത്തിലും ഡെറിക് തന്നെ ടീമിനെ നയിക്കും. രണ്ടാം ഹോം മത്സരത്തിന് മുന്നോടിയായി പുതിയ പരിശീലകൻ ദിമിത്രിസ് ചുമതലഏൽക്കും.