Celestial TrophyCricketFeatured

സെലസ്റ്റിയൽ ട്രോഫി: ലൂങ്‌സ് സിഎ ക്വാർട്ടർ ഫൈനലിൽ; വിവിദ്‌സ് സിസിക്കും വിജയം

Loongsc

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ സ്വാന്റൺസ് സിസിയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ലൂങ്‌സ് സിഎ ടൂർണമെന്റിന്റെ ഒന്നാം ഘട്ട ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് സിസി 28.1 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി.
സ്വാന്റൺസ് സിസി: 156/10 (28.1 ഓവർ)
തോമസ് മാത്യു: 42 (34)
പ്രീതീഷ് പവൻ: 41 (37)
ബൗളിംഗ് മികവ്: ലൂങ്‌സ് സിഎയ്ക്ക് വേണ്ടി അനന്ദു കെ.ബി 6 ഓവറിൽ 35 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ലൂങ്‌സ് സിഎ 25 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു (160/5).
ലൂങ്‌സ് സിഎ: 160/5 (25 ഓവർ)
അനന്ദു കെ.ബി: 62* (50)
അഭിനവ് കൃഷ്ണ: 38 (48)
ഫലം: ലൂങ്‌സ് സിഎ 5 വിക്കറ്റിന് വിജയിച്ചു.
പ്ലെയർ ഓഫ് ദി മാച്ച്: ആനന്ദു കെ.ബി (ഓൾറൗണ്ട് പ്രകടനം).

Anandhukbmomloongs

ദിവസത്തെ മറ്റൊരു മത്സരത്തിൽ വിവിദ്‌സ് സിസി 7 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കരമന ആർസി 28 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്.
കരമന ആർസി എ: 148/8 (28 ഓവർ)
ജെ.എസ് ശ്രീസൻ: 41 (44)
ബി.ആർ രഞ്ജിത്ത്: 31 (32)
ബൗളിംഗ് മികവ്: വിവിദ്‌സിനായി എൻ. നൗഫൽ 3 വിക്കറ്റുകൾ (4-11-3) നേടി.

Vividscc


ലക്ഷ്യമിട്ടിറങ്ങിയ വിവിദ്‌സ് സിസി വെടിക്കെട്ട് ബാറ്റിംഗിലൂടെ വെറും 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
വിവിദ്‌സ് സിസി: 150/3 (16.4 ഓവർ)
ആനന്ദ് ജോസഫ്: 46 (21)
ബെതൽ ജോസ്: 35 (21)
എസ്. ധനഞ്ജയ്: 30 (41)
ഫലം: വിവിദ്‌സ് സിസി 7 വിക്കറ്റിന് വിജയിച്ചു.
പ്ലെയർ ഓഫ് ദി മാച്ച്: ആനന്ദ് ജോസഫ്

Vividsmom