കോളേജുകൾ മാറ്റുരയ്ക്കുന്ന ഗോൾ ടൂർണമെന്റ് വീണ്ടും, ജനിവരി ആറിന് ആരംഭം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ്സ് അണിയിച്ചൊരുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റായ ഗോൾ ടൂർണമെന്റിന് ജനുവരി 6ന് തുടക്കം. ഗോൾ 2019 എന്നറിയപ്പെടുന്ന ടൂർണമെന്റ് ഗോളിന്റെ എട്ടാമത് എഡിഷനാണ്. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലാകും ഇത്തവണയും ഗോൾ ഫുട്ബോൾ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ഫ്ലഡ് ലൈറ്റിന് കീഴിൽ നടത്തിയ ടൂർണമെന്റ് സംഘാടന മികവു കൊണ്ടു ശ്രദ്ധേയമായിരുന്നു.

24 കോളേജുകൾ ഇത്തവണയും ഗോൾ ടൂർണമെന്റിൽ പങ്കെടുക്കും. ജനുവരി ഇരുപതിനാകും ഫൈനൽ നടക്കുക. ഉദ്ഘാടന മത്സരവും ഫൈനലുകളും കഴിഞ്ഞ തവണ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തവണയും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തവണ ശ്രീ കേരളവർമ്മ തൃശ്ശൂർ ആയിരുന്നു ചാമ്പ്യന്മാർ ആയത്. ഫൈനലിൽ സെന്റ് തോമസ് കോളേജിനെ ആയിരുന്നു കേരളവർമ്മ പരാജയപ്പെടുത്തിയത്.