ഗ്ലോബൽ ഫുട്ബോൾ അക്കാദമി കണ്ണൂർ കളിക്കാരെ ക്ഷണിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദീർഘകാല പരിശീലന പദ്ധതിയിലേക്ക് ഗ്ലോബൽ ഫുട്ബോൾ അക്കാദമി കണ്ണൂർ കളിക്കാരെ തിരഞ്ഞെടുക്കുന്നു. അണ്ടർ 11 (2008-09), അണ്ടർ 13 (2006-07), അണ്ടർ 15 (2004-05), അണ്ടർ 17 (2002-03) എന്നീ ക്യാറ്റഗറികളിലേക്കാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ ഉണ്ടാക്കിയിട്ടുള്ള അക്കാദമി വരും വർഷത്തെ KFA അക്കാദമി ലീഗ്, അടുത്ത വർഷത്തെ യൂത്ത് ദേശീയ ലീഗ് എന്നിവയ്ക്കുള്ള മുന്നൊരുക്കത്തിലാണ്.

അണ്ടർ 13, അണ്ടർ 11 വിഭാഗങ്ങളിലേക്ക് ഏപ്രിൽ 2 ചൊവ്വാഴ്ച ഉച്ചക്ക് 2.30നും, അണ്ടർ 15 അണ്ടർ 17 വിഭാഗങ്ങളിലേക്ക് ഏപ്രിൽ 3 ബുധനാഴ്ച ഉച്ചക്ക് 2.30 മുതലും ട്രിയൽസ്‌ നടക്കും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തു വെച്ചാണ് സെലെക്ഷൻ.

കൂടുതൽ വിവരങ്ങൾക്ക്‌ :
മിഥുൻ നാരായണൻ : 8281981993
അനീസ് ചെറുവാടി : 8547 287 202
ഷമീം കെ വി : 8547287202