FootballFeatured

കേരള ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ ഫ്രാഞ്ചുവിനെ ഗോവ റാഞ്ചി

Resizedimage 2026 07 04 01 07 38 1


പുതിയ സീസണിനായുള്ള സ്ക്വാഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി എഫ്‌സി ഗോവ തങ്ങളുടെ ആദ്യ വിദേശ സൈനിംഗ് പൂർത്തിയാക്കി. അർജന്റീനൻ പ്ലേമേക്കറായ ഫ്രാൻസിസ്കോ ഫ്യൂലസിയർ അബാലോ, അഥവാ ഫ്രാൻചുവിനെയാണ് ഗോവ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച 27-കാരനായ താരം, ടീമിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരക്കാരിൽ ഒരാളായി ബ്ലാസ്റ്റേഴ്സിൽ മാറിയിരുന്നു.


ഇന്ത്യൻ സൂപ്പർ ലീഗിലെ ചുരുങ്ങിയ മത്സരങ്ങൾക്കുള്ളിൽ തന്നെ തന്റെ മികവ് തെളിയിക്കാൻ ഫ്രാൻചുവിന് സാധിച്ചു. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഫ്രാൻചുവിന്റെ അതേ ക്രിയാത്മകതയും ഗോൾ നേടാനുള്ള കഴിവും ആവർത്തിക്കാൻ കഴിയുമെന്നാണ് എഫ്‌സി ഗോവയുടെ പ്രതീക്ഷ. ഓഗസ്റ്റ് 12-ന് എഫ്‌സി ഇസ്തിക്ലോളിനെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു പ്ലേ ഓഫ് മത്സരം ഉൾപ്പെടെ വലിയൊരു സീസണിന് തയ്യാറെടുക്കുന്ന ഗോവയ്ക്ക് ഈ നീക്കം വലിയൊരു ആത്മവിശ്വാസം നൽകും.