ഫിഫ ബെസ്റ്റ്, മികച്ച പരിശീലകൻ ആവാൻ ബിയെൽസയും ഫ്ലിക്കും പിന്നെ ക്ലോപ്പും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റിൽ മികച്ച പരിശീലകനായുള്ള പോരാട്ടത്തിനുള്ള അവസാന മൂന്ന് പരിശീലകരുടെ ഷോട്ട് ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തെ വിജയി ആയ ലിവർപൂൾ പരിശീലകൻ ക്ലോപ്പ്, ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്, ലീഡ്സ് യുണൈറ്റഡ് പരിശീകൻ ഹാൻസി ഫ്ലിക്ക് എന്നിവരാണ് അവസാനത്തെ മൂന്ന് പേരായി ഷോട്ട് ലിസ്റ്റിൽ എത്തിയിരിക്കുന്നത്.

ബയേൺ പരിശീലകൻ ഫ്ലിക്കിന് ആണ് ഇത്തവണ പുരസ്കാരം നേടാൻ സാധ്യത കൂടുതൽ ഉള്ളത്. ബയേണ് ചാമ്പ്യൻസ് ലീഗ് അടക്കം മൂന്ന് കിരീടങ്ങൾ കഴിഞ്ഞ സീസണിൽ ഫ്ലിക്ക് നേടിക്കൊടുത്തിരുന്നു. പ്രീമിയർ ലീഗ് കിരീടം നേടിയത് ആണ് ക്ലോപ്പിനെ ലിസ്റ്റിൽ എത്തിച്ചത്. ലീഡ്സിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചതാണ് ബിയെൽസയെ അവാർഡിന്റെ അവസാന മൂന്നിൽ എത്തിച്ചത്. ഡിസംബർ 19നാണ് അവാർഡ് പ്രഖ്യാപിക്കുക.