“ആസ്റ്റൺ വില്ലയോടൊപ്പം ഒരു കിരീടം ആണ് അടുത്ത ലക്ഷ്യം” – എമി മാർട്ടിനസ്

Newsroom

Picsart 23 02 11 02 11 38 050
Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്റ്റൺ വില്ല ഗോൾകീപ്പർ എമി മാർട്ടിനെസ് ഇന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചു. അർജന്റീനിയൻ ഷോട്ട്-സ്റ്റോപ്പർ ആസ്റ്റൺ വില്ലയ്‌ക്കൊപ്പം കിരീടം നേടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, ഇത് പ്രയാസമുള്ള ഒരു കാര്യമാണ് എങ്കിലും താൻ അതിനായുള്ള പ്രവർത്തനം തുടരുന്നു എന്ന് പറഞ്ഞു.

എമി 23 02 11 02 11 53 169

“ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” മാർട്ടിനെസ് പറഞ്ഞു. “എന്നാൽ ഇത് സങ്കീർണ്ണമാണ് … എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. എനിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാനും അത് നേടാനായി ശ്രമിക്കാനുള്ള ലെവലും ഉണ്ട് എന്ന വിശ്വാസം എനിക്കുണ്ട്. , എനിക്ക് ചാമ്പ്യൻസ് ലീഗ് നേടണം. വ്യക്തമായും, ആസ്റ്റൺ വില്ലയ്‌ക്കൊപ്പം ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ക്ലബ് ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്” – എമി പറഞ്ഞു.

2021-ൽ അർജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്കയും പിന്നാലെ ലോകകപ്പും നേടിയ ഗോൾകീപ്പർ ആ സന്തോഷത്തിലാണ് എന്നും പറഞ്ഞു. ഞാൻ ദേശീയ ടീമിനൊപ്പം എക്കാലത്തെയും മനോഹരമായ കിരീടം നേടി കഴിഎ. ഇപ്പോൾ ഞാൻ ഒരു നല്ല ക്ലബ് കിരീടമാണ് ലക്ഷ്യമിടുന്നത്. എമി പറഞ്ഞു. അടുത്ത സമ്മറിൽ എമി ക്ലബ് വിടുമെന്ന സൂചനകളാണ് പൊതുവെ ലഭിക്കുന്നത്. 2020-ലെ വേനൽക്കാലത്ത് ആഴ്സണലിൽ നിന്ന് ആയിരുന്നു എമി മാർട്ടിനസ് വില്ലയിലേക്ക് എത്തിയത്.