“എൽ ക്ലാസികോ മാഞ്ചസ്റ്റർ ഡാർബിയേക്കാൾ ഏറെ മുകളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എൽ ക്ലാസികോ ആണ് മാഞ്ചസ്റ്റർ ഡെർബിയേക്കാൾ വലിയ പോരാട്ടം എന്ന് രണ്ട് വൻ പോരാട്ടങ്ങളിലും പങ്കെടുത്തിട്ടുള്ള യായ ടൂറെ‌. സത്യം പറഞ്ഞാൽ എൽ ക്ലാസികോ ആണ് വലിയ പോരാട്ടം എന്ന് ടൂറെ പറഞ്ഞു. ബാഴ്സലോണക്ക് വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് യായ ടൂറെ. ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും വലിയ ടീം ആയിരുന്നു എന്നാൽ മാഞ്ചസ്റ്റർ സിറ്റി അങ്ങനെ വലിയ ടീം ആയിരുന്നില്ല. ടൂറെ പറഞ്ഞു.

സ്പെയിനിൽ ആണെങ്കിൽ ബാഴ്സലോണയും റയൽ മാഡ്രിഡും എന്നും വലിയ ശക്തികളാണ്. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ ഡെർബിയേക്കാൾ ഏറെ മുകളിലാണ് എൽ ക്ലാസികോ. ടൂറെ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എൽ ക്ലാസികോ ബെർണബവുവിൽ ചെന്ന് 6-2ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ച കളി ആണെന്നും ടൂറെ പറഞ്ഞു.