“ഡി മറിയ സമ്മർദ്ദം താങ്ങാനാവാതെ പ്രീമിയർ ലീഗിൽ നിന്ന് ഓടി രക്ഷപ്പെട്ടത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡി മറിയയെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വാൻ ഹാൽ. ഡി മറിയ ഇംഗ്ലണ്ടിൽ സമ്മർദ്ദങ്ങൾ താങ്ങാൻ ആവാതെ ഓടി രക്ഷപ്പെട്ടത് ആണെന്ന് വാൻ ഹാൽ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിൽ തിളങ്ങാൻ ആവാതിരുന്നത് വാൻ ഹാലുമായി ഇടി ആയത് കാരണമായിരുന്നു എന്ന് ഡി മറിയ പറഞ്ഞിരുന്നു.

വാൻ ഹാലിന്റെ കാലത്ത് വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഡി മറിയ അധികം തിളങ്ങാതെ അടുത്ത സീസണിൽ തന്നെ പി എസ് ജിയിലേക്ക് കൂടുമാറിയിരുന്നു. ഡി മറിയ അദ്ദേഹത്തിന്റെ പരാജയം എന്റെ തലയിൽ കെട്ടിവെക്കും, എന്നാലും താൻ ഡി മറിയയെ എല്ലാ അറ്റാക്കിംഗ് പൊസിഷനിലും കളിപ്പിച്ചിരുന്നു. എവിടെയും തിളങ്ങാൻ ഡി മറിയക്കായില്ല. വാൻ ഹാൽ പറഞ്ഞു.

പ്രീമിയർ ലീഗിൽ നിരന്തരം പന്തിനു മേൽ സമ്മർദ്ദം വരും. അത് താങ്ങാൻ കഴിയാതെ ആണ് ഡി മറിയ ഇംഗ്ലണ്ടിൽ നിന്ന് രക്ഷപ്പെട്ടത് എന്നും വാൻ ഹാൽ പറഞ്ഞു.